അഹമ്മദാബാദ്: ഇന്ത്യാ – പാക് യുദ്ധം ആസന്നമെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാൻ. യുദ്ധം ആസന്നമായതിനാലാണ് സേനാവിന്യാസമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസീഫ് പറഞ്ഞു. ഈ . സാഹചര്യത്തില്‍ ചില തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തതായും പ്രതിരോധ മന്ത്രി പറഞ്ഞു.
പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന നിലയിലേക്ക് വന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നയതന്ത്ര ബന്ധങ്ങള്‍ ഇന്ത്യ കടുപ്പിച്ചിരുന്നു. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്റെ തെളിവുകളും ഇന്ത്യ പുറത്തുവിട്ടിരുന്നു.