പാരീസ്: സ്പെയിനിലും ഫ്രാൻസിലും പോർച്ചുഗലിലും വൈദ്യുതി വിതരണം നിലച്ചതോടെ പൊതുഗതാഗതം സ്തംഭിച്ചു.
വൈദ്യുതിവിതരണം തടസ്സപ്പെട്ടതിനേത്തുടര്‍ന്ന് ദൈനംദിന ജീവിതം തകരാറിലൂമായി. .. ഇതേതുടര്‍ന്ന് പൊതുഗതാഗതം സ്തംഭിപ്പിക്കുകയും വലിയ ഗതാഗതകുരുക്കിന് കാരണമാകുകയും ചെയ്തു. വിമാന സര്‍വീസുകള്‍ വൈകി.
വൈദ്യതി തടസപ്പെടാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി തടസത്തെ തുടര്‍ന്ന് സ്പാനിഷ് പോര്‍ച്ചുഗീസ് സര്‍ക്കാരുകള്‍ അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചുചേർത്തു .. യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രധാനമായും വൈദ്യുതി തടസ്സം ബാധിച്ചതെന്ന് ഇ-റീഡിസ് എന്ന സ്പാനിഷ് ഇലക്ട്രിസിറ്റി ഗ്രിഡ് മോണിറ്ററിങ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.