Monday, May 5, 2025

HomeWorldഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ:   യൂട്യൂബ് ചാനലുകൾക്ക് നിരോധനം

ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ:   യൂട്യൂബ് ചാനലുകൾക്ക് നിരോധനം

spot_img
spot_img

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ തുടർച്ചയായി പ്രചരിപ്പിച്ച   പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. 16 ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. സമ ടിവി, ഡോൺ ന്യൂസ്, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകൾ ഈ നിരോധിത പട്ടികയിൽ  പെടും.  പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങൾ കനത്ത ജാഗ്രതയിലാണ്. ബാരാമുള്ളയിലെ ഇന്ത്യ -പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളെ   മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

 ഇതിനിടെ ഇന്ന് പാക്ക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും അട്ടാരി അതിർത്തി വഴി 537 പാക്കിസ്ഥാൻ കാർ ഇന്ത്യ വിട്ടെന്നാണ് സർക്കാരിൻ്റെ കണക്ക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments