Tuesday, April 29, 2025

HomeWorldപാക്കിസ്ഥാന് പി എൽ 15 മിസൈൽ നല്കി ചൈന

പാക്കിസ്ഥാന് പി എൽ 15 മിസൈൽ നല്കി ചൈന

spot_img
spot_img

ഇസ്ലാമാബാദ്: കാശ്മീരിലെ പഹൽഗാമിൽ  ഭീകരാക്രമണമുണ്ടായതിനു പിന്നാലെ  ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമായത് മുതലെടുത്ത് ചൈന.  അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 ആണ് ചൈന പാക്കിസ്ഥാന്  നൽകിയത്  . ആയുധ ഇടപാടിന്റെ ഭാഗമായി ചൈന രാജ്യങ്ങൾക്ക് നൽകാറുള്ള പിഎൽ-15 ഇ മോഡലല്ല ഈ മിസൈലെന്ന് യുറേഷ്യൻ ടൈംസ് റിപ്പോർട്ടുചെയ്തു‌.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെഅന്വേഷണ   ആവശ്യത്തെ ഞായറാഴ്ച‌ ചൈന പിന്തുണച്ചിരുന്നു. പാകിസ്‌താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചത്. റഷ്യയോ ചൈനയോ ഉൾപ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്‌താൻ പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments