Tuesday, June 3, 2025

HomeWorldയുക്രെയ്നില്‍ സന്ദര്‍ശനം നടത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി

യുക്രെയ്നില്‍ സന്ദര്‍ശനം നടത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി

spot_img
spot_img

കിവ്: റ‍ഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രെയ്നില്‍ സന്ദര്‍ശനം നടത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി.

യുക്രെയിനിലെ ലിവിവില്‍ നടി സന്ദര്‍ശനം നടത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രത്യേക പ്രതിനിധിയാണ് ആഞ്ജലീന ജോളി.യുക്രെയ്നിലെ ക്യാമ്ബുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും കുട്ടികളുമായും സന്ദര്‍ശനത്തിനിടെ ആഞ്ജലീന ജോളി സംസാരിച്ചു.

ആളുകള്‍ക്ക് മനക്കരുത്ത് നല്‍കാന്‍ മനോരോഗ വിദഗ്ധര്‍ ദിവസവും 15 പേരോട് സംസാരിക്കാറുണ്ടെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടിയോട് പറഞ്ഞു. ക്യാമ്ബില്‍ രണ്ട് മുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികളാണ് കൂടുതലുളളതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു

അധിനിവേശങ്ങള്‍ കുട്ടികളിലുണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് തനിക്കറിയാമെന്നും അവര്‍ക്ക് പറയാനുള്ളതെല്ലാം ആരെങ്കിലും ക്ഷമയോടെ കേള്‍ക്കാന്‍ തയാറാണെങ്കില്‍ അത് അവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുകയെന്നും മറുപടിയായി ആഞ്ജലീന ജോളി പറഞ്ഞു.

കുട്ടികളുമായി നടി സംവദിക്കുകയും വോളന്റിയര്‍മാര്‍ക്കും ചില കുട്ടികള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments