ബെര്‍ലിന്‍: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ വിജയികള്‍ ഇല്ലെന്നും, പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് മുഴുവന്‍ പാവപ്പെട്ടവരും, വികസിച്ചു കൊണ്ടിരിക്കുന്ന മറ്റു രാഷ്ട്രങ്ങളുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി .
ഈ യുദ്ധത്തില്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കുമെന്നും, അതുകൊണ്ടു തന്നെ, എക്കാലത്തെയുമെന്ന പോലെ ഭാരതം എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിന്റെ അനന്തരഫലമായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചു കയറുകയാണെന്നും, വികസ്വര രാഷ്ട്രങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ദാരിദ്ര രാഷ്ട്രങ്ങള്‍ക്ക് നിലതെറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തില്‍ സംഭവിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്കയിലാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.