വാഷിങ്ടണ്‍: വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും ട്വിറ്റര്‍ സേവനത്തിന് പണം ഈടാക്കുമെന്ന സൂചനയുമായി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്.
സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
കൊമേഴ്സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ ഫീസ് ഈടാക്കിയേക്കുമെന്ന് മസ്‌ക് പറഞ്ഞു. സൗജന്യമായി സേവനം നല്‍കുന്നതാണ് ഫ്രീമേസന്‍സിന്റെ പരാജയത്തിനു കാരണമെന്ന് മറ്റൊരു ട്വീറ്റില്‍ മസ്‌ക് പറഞ്ഞു.
ട്വീറ്റുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങിയാല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കുന്ന ആദ്യ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയി ട്വിറ്റര്‍ മാറും.