Thursday, December 26, 2024

HomeWorldകൊവിഡില്‍ ഇനിയെന്തെന്ന് അറിയില്ലെന്ന് ലോകാരോഗ്യസംഘടന

കൊവിഡില്‍ ഇനിയെന്തെന്ന് അറിയില്ലെന്ന് ലോകാരോഗ്യസംഘടന

spot_img
spot_img

ന്യൂയോ‍ര്‍ക്ക്: കോവിഡില്‍ ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ്‌ അദാനോം.

പല രാജ്യങ്ങളിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലം എന്താകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ലോക രാജ്യങ്ങള്‍ നിരന്തരമായ നിരീക്ഷണവും പരിശോധനകളും തുടരണമെന്നും ഇപ്പോഴുള്ള ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ ഗുരുതരമായ അവസ്ഥ ഉണ്ടാകുമോയെന്നു വൈകാതെ പറയാനാകുമെന്നും തെദ്രോസ്‌ അദാനോം പറഞ്ഞു. പല രാജ്യങ്ങളിലും കോവിഡ് കണക്കുകള്‍ കുറയുന്നത്പ രിശോധന കുറഞ്ഞതുകൊണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളി ലോകാരോഗ്യ
സംഘടനാ പുറത്തുവിട്ട കോവിഡ് മരണ കണക്കുകളെ WHO മേധാവി ന്യായീകരിച്ചു.

ലോകാരോഗ്യസംഘടനയുടെ കൊവിഡ് മരണകണക്കിനെതിരായ വിമര്‍ശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം.

സര്‍ക്കാ‍‍ര്‍ കള്ളം പറയുകയാണെന്നും മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments