Thursday, December 26, 2024

HomeWorldപുണ്യ വൃക്ഷച്ചുവട്ടില്‍ വിദേശി യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട് : 6 വര്‍ഷം വരെ തടവ് ലഭിക്കാം

പുണ്യ വൃക്ഷച്ചുവട്ടില്‍ വിദേശി യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട് : 6 വര്‍ഷം വരെ തടവ് ലഭിക്കാം

spot_img
spot_img

ബാലി: തദ്ദേശീയര്‍ പുണ്യവൃക്ഷമെന്ന് കണക്കാക്കുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ നഗ്ന ഫോട്ടോ ഷൂട്ട് ചെയ്തതിന് വിദേശി വിനോദ സഞ്ചാരിക്ക് എതിരെ കേസ്.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യന്‍ സ്വദേശിനി അലീന ഫസ്‌ലീവയ്ക്കെതിരെയാണ് ബാലി പോലീസ് കേസെടുത്തത്.

ഇന്‍സ്റ്റാഗ്രാമിലെ താരമായ അലീന എടുത്ത ചിത്രങ്ങള്‍ കാണാനിടയായ, ബാലിയിലെ വ്യവസായി നിലുഹ് ജെലന്റിക്ന്റെ പരാതിയിലാണ് പോലീസ് കേസ്. ബാബാകാന്‍ ക്ഷേത്രത്തിലെ വൃക്ഷമായ കയു പുതിതിനു ചുവട്ടില്‍ നിന്നാണ് അലീന ചിത്രങ്ങളെടുത്തത്.

800ഓളം വര്‍ഷം പഴക്കമുള്ള വൃക്ഷത്തെ അതുകൊണ്ടു തന്നെ, വളരെ പാവനമായാണ് തദ്ദേശീയര്‍ കണക്കാക്കുന്നത്. സംഭവത്തിനെതിരെ, വന്‍ പ്രതിഷേധമാണ് ബാലിയില്‍ ഉയരുന്നത്. പിടിക്കപ്പെട്ടാല്‍ അലീന ചുരുങ്ങിയത് ആറു വര്‍ഷം തടവും 78,000 യൂറോ പിഴയും അടക്കേണ്ടി വരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments