ബ്രസല്‍സ്: നാറ്റോ അംഗത്വ വിഷയത്തില്‍ ഫിന്‍ലന്‍ഡിന്റെ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ഫിന്‍ലന്‍ഡിന് പിന്നാലെ സ്വീഡനും ഇതേവഴിയിലാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തമാക്കുന്നു. നാവികാഭ്യാസങ്ങള്‍ക്ക് കൊടുക്കേണ്ട കൂടുതല്‍ ശ്രദ്ധ മൂലം, ഈ രണ്ടു രാജ്യങ്ങളും അംഗത്വത്തിന് അപേക്ഷിക്കും എന്നാണറിയുന്നത്
നാറ്റോ ഒരു സൈനിക സഖ്യമാണ്. ഒരു നാറ്റോ അംഗത്തിനുമേല്‍ ആക്രമണം നടത്തിയാല്‍, അത് നാറ്റോയ്ക്കു നേരെയുള്ള ആക്രമണം ആയി കണക്കാക്കി എല്ലാ രാജ്യങ്ങളും നാറ്റോ അംഗരാഷ്ട്രത്തിന്റെ ശത്രുവിനെതിരെ യുദ്ധം ചെയ്യുമെന്നാണ് കരാര്‍.
30 അംഗ രാഷ്ട്രങ്ങളാണ് നാറ്റോ സൈനിക സഖ്യത്തിലുള്ളത്. നിലവിലെ 30 അംഗങ്ങള്‍ പുതുതായി പാര്‍ലമെന്റ് ചേര്‍ന്ന് അംഗീകാരം നല്‍കിയാല്‍ മാത്രമേ പുതിയ അംഗരാഷ്ട്രത്തെ നാറ്റോയില്‍ പ്രവേശിപ്പിക്കുകയുള്ളൂ.