ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് കോവിഡ് സ്ഥിരീകരിച്ചു. ആര്‍ഡേണ്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
‘പങ്കാളി ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഞായറാഴ്ച മുതല്‍ ആര്‍ഡെണ്‍ വെല്ലിംഗ്ടണ്‍ വസതിയില്‍ ഐസോലേഷനില്‍ കഴിയുകയായിരുന്നു. ‘എത്ര ശ്രമങ്ങള്‍ നടത്തിയിട്ടും ‘നിര്‍ഭാഗ്യവശാല്‍’ താനും കുടുംബത്തിലെ മറ്റുള്ളവരും കോവിഡ് പോസിറ്റീവ് ആയതായി’ ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു.
തന്‍റെ കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇവരുടെ മൂന്ന് വയസ്സുള്ള മകള്‍ നെവിന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.