Friday, December 27, 2024

HomeWorldയുദ്ധം 80-ാം ദിവസം ; ഖാര്‍കീവില്‍ നിന്ന് റഷ്യന്‍ സേന പിന്മാറുന്നു

യുദ്ധം 80-ാം ദിവസം ; ഖാര്‍കീവില്‍ നിന്ന് റഷ്യന്‍ സേന പിന്മാറുന്നു

spot_img
spot_img

കീവ്: യുക്രെയിനില്‍ 80 ദിവസമായി നടത്തുന്ന ആക്രമണത്തിനിടെ നിര്‍ണ്ണായ പിന്മാറ്റം നടത്തി റഷ്യ. കീവിന് സമീപമുള്ള ഖാര്‍കീവില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനാണ് തീരുമാനം.

ശക്തമായ ബോംബാക്രമണത്തില്‍ തകര്‍ത്തെറിഞ്ഞ നഗരത്തില്‍ നിന്നാണ് റഷ്യയുടെ പിന്മാറ്റം. എന്നാല്‍ യുക്രെയ്‌ന് മേല്‍ നിയന്ത്രണം പിടിക്കാന്‍ നിര്‍ണ്ണായക മേഖലകളില്‍ സൈനിക സാന്നിദ്ധ്യം തുടരുമെന്ന സൂചനയും പ്രതിരോധ വിദഗ്ധര്‍ നല്‍കുന്നുണ്ട്.

ഇതിനിടെ പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് മരിയൂപോളില്‍ നിന്ന് ജനങ്ങള്‍ പുറത്തുകടക്കുകയാണ്. 1000 കാറുകളിലായി നിരവധി പേര്‍ യുക്രെയ്ന്‍ നിയന്ത്രിത സാഫ്രോസിയയിലെത്തിയെന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു.

ഇതിനിടെ റഷ്യന്‍ സൈന്യം കടന്നുകയറിയ ലിസിയം മേഖലയില്‍ യുക്രെയ്ന്‍ സൈന്യം തിരിച്ചടിച്ചെന്നും കനത്തനാശം അധിനിവേശ സൈന്യത്തിനുണ്ടായെന്നും മേഖലാ ഗവര്‍ണര്‍ അറിയിച്ചു. ഡോണ്‍ബാസില്‍ പൂര്‍ണ്ണ വിജയം നേടാനായിട്ടില്ലെന്നും സൈന്യം വിജയം നേടുമെന്നും പുടിന്‍ ആവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments