സ്റ്റോക്ക്ഹോം: നാറ്റോ സഖ്യത്തില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും ബുധനാഴ്ച അപേക്ഷ സമര്‍പ്പിക്കും. ഇതുസംബന്ധിച്ച അപേക്ഷയില്‍ സ്വീഡിഷ് വിദേശകാര്യ മന്ത്രി ആന്‍ ലിന്‍ഡെ ചൊവ്വാഴ്ച ഒപ്പിട്ടു.
നാറ്റോയില്‍ ചേരാനുള്ള ഭരണനേതൃത്വത്തിന്‍റെ തീരുമാനത്തിന് ഫിന്‍ലന്‍ഡ് പാര്‍ലമെന്‍റംഗങ്ങള്‍ അംഗീകാരം നല്‍കി.
200 വര്‍ഷത്തെ സൈനിക നിഷ്പക്ഷ നിലപാട് ഉപേക്ഷിച്ചാണു നോര്‍ഡിക് രാജ്യമായ സ്വീഡനും നാറ്റോ സഖ്യത്തില്‍ ചേരാന്‍ മുന്നോട്ടുവരുന്നത്.
യുക്രെയ്ന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ അയല്‍രാജ്യമായ ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരുന്നത്. രണ്ടു രാജ്യങ്ങളും ബുധനാഴ്ച അപേക്ഷ നാറ്റോ സെക്രട്ടറി ജനറലിന് സമര്‍പ്പിക്കും