Thursday, December 26, 2024

HomeWorldമരിയൂപോള്‍ പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തില്‍

മരിയൂപോള്‍ പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തില്‍

spot_img
spot_img

മരിയൂപോള്‍ തുറമുഖ നഗരം പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. ഇന്നലെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി മരിയൂപോള്‍ തകര്‍ന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ റഷ്യ മരിയൂപോളിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അസോവ്‌സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാല കേന്ദ്രീകരിച്ച്‌ ചെറുത്തു നില്‍പ്പിന് ശ്രമിച്ച യുക്രെയ്ന്‍ സൈന്യമാണ് കീഴടങ്ങിയത്.

ഐക്യരാഷ്‌ട്രസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ആയിരത്തോളം പൗരന്മാര്‍ക്കൊപ്പം 540 സൈനികരെ യുക്രെയ്ന്‍ ഒഴുപ്പിച്ചിരുന്നു. പരിക്കേറ്റ സൈനികരെയാണ് റഷ്യ ഒഴിപ്പിക്കാന്‍ അനുവദിച്ചത്. എന്നാല്‍ പീന്നീട് റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആയിരത്തി എഴുന്നൂറോളം വരുന്ന യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments