Monday, January 13, 2025

HomeWorldന്യൂസിലന്‍ഡ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു

ന്യൂസിലന്‍ഡ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു

spot_img
spot_img

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച്‌ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കുപ്പി ​ഗോമൂത്രം അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്.

ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രോ​ഗസാധ്യതയുള്ളതിനാല്‍ ​ഗോമൂത്രമടക്കമുള്ള മൃ​ഗ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോ​ഗിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കാന്‍ കൊണ്ടുവന്നതെന്നാണ് പറഞ്ഞത്.

എന്നാല്‍ ബയോസെക്യൂരിറ്റി റിസ്ക് കാരണം ഗോമൂത്രം രാജ്യത്തേക്ക് കടത്താന്‍ അനുവദിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആളുകളില്‍ കാലിനും വായ്ക്കും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാമെന്നത് കൊണ്ടാണ് ​ഗോ മൂത്രം നശിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments