ഫ്രാന്‍സിലെ ആല്‍പ്സ് നിരകളില്‍ ചെറു ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ അഞ്ച് മരണം.
പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 4.50ന് ആഡ്രെറ്റ്സ് പട്ടണത്തിന് സമീപമായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല.
അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തെക്ക് കിഴക്കന്‍ ഫ്രാന്‍സിലെ വെര്‍സോഡ് എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു അപകടം.