മങ്കി പോക്സിനെതിരെ ജനങ്ങള്‍ക്ക് വ്യാപകമായ വാക്സിനേഷന് നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ലോകാരോഗ്യ സംഘടന.
നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും നൂറിലധികം മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ഈ അപൂര്‍വ രോഗത്തിനെതിരെ ജാഗ്രതയിലാണ്.
ശുചിത്വവും സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളും ഇതിന്റെ വ്യാപനത്തെ തടയാന്‍ സഹായിക്കുമെന്ന് ഡബ്യുഎച്ച്ഒ യൂറോപ്പിന്റെ പകര്‍ച്ചവ്യാധി സംഘം തലവന്‍ റിച്ചാര്‍ഡ് പെബോഡി പറഞ്ഞു.
വൈറസ് ബാധിച്ച രോഗികളുടെ ഐസൊലേഷനും സമ്ബര്ക്കാന്വേഷണവും പ്രധാനമാണെന്ന് റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ പ്രാദേശിക പകര്‍ച്ചവ്യാധി മാത്രമായിരുന്ന മങ്കി പോക്സ് ഇപ്പോള്‍ പല രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള കാരണങ്ങള്‍ അജ്ഞാതമാണ്. വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചതായി തെളിവുകളില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.