കിവ്: മൂന്നു മാസം പിന്നിടുമ്ബോഴും റഷ്യന്‍ അധിനിവേശം വേട്ടയാടുന്ന യുക്രെയ്നെ രക്ഷിക്കാനാവാത്ത പടിഞ്ഞാറിനെ കുറ്റപ്പെടുത്തി പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.
ആയുധങ്ങളെത്തിക്കുന്നതിലും ഉപരോധം കടുപ്പിക്കുന്നതിലും നാറ്റോ സഖ്യത്തില്‍ ഭിന്നത തുടരുകയാണെന്ന് ദാവോസില്‍ ലോക സാമ്ബത്തിക ഉച്ചകോടിയില്‍ സെലന്‍സ്കി കുറ്റപ്പെടുത്തി. ‘ആയുധങ്ങളുടെ കാര്യത്തിലാണ് ഐക്യം വേണ്ടത്. അത് പക്ഷേ, പ്രയോഗത്തിലുണ്ടോ? ഐക്യപ്പെടുമ്ബോഴേ റഷ്യക്കെതിരെ മേല്‍ക്കൈയുണ്ടാകൂ”- അദ്ദേഹം പറഞ്ഞു.
അതിനിടെ, മരിയുപോളിലെ റഷ്യന്‍ അധിനിവേശം നഗരത്തില്‍ 22,000 പേരുടെ ജീവനെടുത്തതായി മേയറുടെ ഉപദേശകന്‍ പറഞ്ഞു. റഷ്യന്‍ ആക്രമണം ഏറ്റവും അപകടകരമായി തുടരുന്ന യുക്രെയ്നിലെ പട്ടണമാണ് മരിയുപോള്‍.