മോസ്‌കോ: സോവിയറ്റ് യൂണിയന് കീഴില്‍ ശുക്രനിലേക്ക് പോയ പേടകം- ‘കോസ്മോസ് 482’ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നു. 50 വര്‍ഷത്തിന് ശേഷമാണ്
ശുക്രനിലേക്കുള്ള യാത്ര പരാജയപ്പെട്ട പേടകം തിരികെ വരുന്നത്. 2025 -26 ല്‍ പേടകം ഭൂമിയില്‍ ക്രാഷ്‌ലാന്‍ഡിംഗ് നടത്തുമെന്ന് മാത്രമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും പറയാനാകുന്നത്. എവിടേക്കാണ് പേടകം പതിക്കുകയെന്നോ എന്നാണ് തിരിച്ചുവരുന്നതെന്നോ കൃത്യമായി പറയാനും കഴിയുന്നില്ല.
ശുക്രനിലേക്കു വിക്ഷേപിച്ച പേടകം ദൗത്യം പരഹാജയപ്പെട്ട ശേഷം ബഹിരാകാശത്ത് തുടരുകയായിരുന്നു. ഇത് ഭൂമിയെ വലയംവയ്‌ക്കുന്നതിനിടയില്‍ മറ്റൊരു സഹോദര പേടകമായ വെനീറ 8നെ ശുക്രനിലേക്ക് എത്തിക്കാന്‍ സോവിയറ്റ് യൂണിയന് സാധിച്ചു.
ഓണ്‍ലൈന്‍ പബ്ലിക്കേഷനായ ദ സ്‌പേസ് റിവ്യൂവില്‍ ശാസ്ത്രജ്ഞനായ മാര്‍ക്കോ ലാങ്‌ബ്രോക്ക് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
1972 മാര്‍ച്ച് 31 നായിരുന്നു കോസ്മോസ് 482 ന്റെ വിക്ഷേപണം. 1972-023 ഇ എന്ന് ശാസ്ത്രലോകം വിളിക്കുന്ന വസ്തു കോസ്‌മോസ് ആണെന്നും 2025 ലോ 2026 ലോ ഇത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുമെന്നുമാണ് ലാങ്‌ബ്രോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ ഐക്യനാടുകളും സോവിയറ്റ് യൂണിയനും തമ്മില്‍ ശീതസമരം കൊടുമ്ബിരികൊണ്ടിരുന്ന കാലഘട്ടത്തിലാണ് കസാക്കിസ്ഥാനിലെ ബെയ്‌ക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന്കോസ്‌മോസ് വിക്ഷേപിച്ചത്.