Saturday, March 15, 2025

HomeWorldഇന്ത്യ- കാനഡ ബന്ധം വഷളാകുന്നു: കാനഡക്കെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ

ഇന്ത്യ- കാനഡ ബന്ധം വഷളാകുന്നു: കാനഡക്കെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ

spot_img
spot_img

ന്യൂഡൽഹി: ഇന്ത്യ- കാനഡ ബന്ധം വഷളാവുന്നു. കാന ഡയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയത് ഇതിൻ്റെ ഭാഗമായാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ . ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള നിലവിലെ കനേഡിയൻ സർക്കാർ അക്രമത്തെ ആഘോഷിക്കാനും മഹത്വവൽക്കരിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന ഇന്ത്യയുടെപ്രതികരണം ഈ സൂചനകളാണ് നൽകുന്നത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്ര സംഘങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നു ഇന്ത്യ ആവശ്യപ്പെട്ടു. കാനഡയിലെ മാൾട്ടണിൽ നടന്ന നഗർ കീർത്തന പരേഡിലെ ഫ്ലോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിൻ്റെ പ്രതികരണത്തിൽ കാനഡയ രൂക്ഷമായി വിമർശിച്ചു. കാനഡയിലെ തീവ്രവാദ ഘടകങ്ങൾ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങളെ ക്കുറിച്ച് ഇന്ത്യശക്തമായ ആശങ്കകൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തെ ആഘോഷിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിന്റെയും ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്ര ഘടകങ്ങളുടെ ഭീഷണി അനുവദിക്കരുതെന്നും ജസ്വാൾ കൂട്ടിച്ചേർത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments