Monday, February 24, 2025

HomeWorldസ്ത്രീകളുടെ സ്വകാര്യചിത്രങ്ങൾ കൈവശപ്പെടുത്തി: ഇന്ത്യൻ വംശജന് ജയിൽശിക്ഷ

സ്ത്രീകളുടെ സ്വകാര്യചിത്രങ്ങൾ കൈവശപ്പെടുത്തി: ഇന്ത്യൻ വംശജന് ജയിൽശിക്ഷ

spot_img
spot_img

സിങ്കപ്പൂര്‍: സ്ത്രീകളുടെ സ്വകാര്യചിത്രങ്ങള്‍ കൈക്കലാക്കാന്‍ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ഇന്ത്യന്‍ വംശജന് സിങ്കപ്പൂരില്‍ ജയില്‍ശിക്ഷ. സിങ്കപ്പൂര്‍ വ്യോമസേനയില്‍ എന്‍ജിനീയറായ കെ. ഈശ്വരന്‍ എന്ന 26-കാരനാണ് കമ്പ്യൂട്ടര്‍ മിസ്‌യൂസ് ആക്ട് പ്രകാരം 11 മാസത്തെ ജയില്‍ശിക്ഷ ലഭിച്ചത്. പ്രസ്തുതനിയമമനുസരിച്ച് 10 കുറ്റകൃത്യങ്ങള്‍ ഈശ്വരന്റെ മേല്‍ ചുമത്തപ്പെട്ടിരുന്നെങ്കിലും ശിക്ഷ വിധിക്കുന്നതിനായി മറ്റ് 21 കുറ്റങ്ങള്‍ കൂടി പരിഗണിച്ചതായി ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 22 സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനിരയായി എന്നാണ് കണക്ക്. ഇരയായവരുടെ സാമൂഹികമാധ്യമങ്ങള്‍, ക്ലൗഡ് സെര്‍വര്‍, ഇമെയില്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഇയാള്‍ ചോര്‍ത്തി. നേരിട്ട് പരിചയമുള്ള സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ സ്വകാര്യചിത്രങ്ങള്‍ ഇയാള്‍ അശ്ലീല പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. സ്വകാര്യചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന സന്ദേശത്തോടെ സഹായിക്കാനെന്ന വ്യാജേന സ്ത്രീകള്‍ക്ക് ലിങ്കുകള്‍ അയച്ചാണ് ഈശ്വരന്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചില സ്ത്രീകളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് വെബ്‌സൈറ്റുണ്ടാക്കിയും ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തിയതായും സൂചനയുണ്ട്.

പുരുഷന്‍മാരുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറി അവരാണെന്ന വ്യാജേന അവരുടെ പരിചയക്കാരായ സ്ത്രീകളുമായി ആശയവിനിമയം നടത്തി അവരുടെ സ്വകാര്യചിത്രങ്ങള്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇരകളുടെ പരാതിയേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയ നിരവധി വ്യാജഅക്കൗണ്ടുകള്‍ ഈശ്വരന്റേതാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments