ബ്രാട്ടിസ്ലാവ: സ്‌ളോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വെടിവെയ്പ്പ്. ശരീരത്തില്‍ നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയടെ നില അതീവ ഗുരുതരമാണ്.തലസ്ഥാനമായ ബ്രാട്ടിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്‍ഡ്‌ലോവയില്‍ ഒരു യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമണമുണ്ടായത്. പ്രധാനമന്ത്രിക്ക് നേരെ അക്രമി നാല് തവണ നിറയൊഴിക്കുകയായിരുന്നു. വയറ്റിലാണ് വെടിയേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ബ്രാട്ടിസ്ലാവയിലേക്ക് മാറ്റുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയുടേ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും വിവരങ്ങള്‍ പങ്കുവച്ചു.
സ്‌ളോവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; അതീവഗുരുതരാവസ്ഥയില്‍
RELATED ARTICLES