Thursday, November 21, 2024

HomeWorldഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാലുപേർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ശ്രീലങ്കൻ സ്വദേശികൾ

ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാലുപേർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ശ്രീലങ്കൻ സ്വദേശികൾ

spot_img
spot_img

അഹമ്മദാബാദ്: ഐ എസ് ഭീകരരെന്ന് സംശയിക്കുന്ന നാലുപേർ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. മുഹമ്മദ് നസ്രത്ത്, മുഹമ്മദ് നുഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റാസ്ദിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ചിത്രങ്ങള്‍ എടിഎസ്. പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എടിഎസ് അറസ്റ്റ് ചെയ്‌തതായും പിന്നാലെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“കുറെ ദിവസങ്ങളായി ഗുജറാത്ത് എടിഎസ് അഹമ്മദാബാദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ നിരീക്ഷിക്കാനും പിടികൂടാനും തന്ത്രപരമായി നാല് പോലീസ് സംഘങ്ങളെ നിയോഗിച്ചു. ഞായറാഴ്ച രാത്രിയാണ് ഭീകരരെ പിടികൂടിയത്. അവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്” എടിഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

“ഈ 4 പേരും ശ്രീലങ്കൻ പൗരന്മാരും നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സജീവ അംഗങ്ങളുമാണ്. ഇവർ നാലുപേരും ഐസിസ് ആശയങ്ങളാൽ സമ്പൂർണമായി തീവ്രവൽക്കരിക്കപ്പെട്ടവരാണ്, അവർ ഭീകരാക്രമണം നടത്താൻ ഇന്ത്യയിലേക്ക് വരികയായിരുന്നു ”- ഗുജറാത്ത് ഡിജിപി വികാഷ് സഹായ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, അവർ മെയ് 18 അല്ലെങ്കിൽ 19 തീയതികളിൽ റെയിൽമാർഗമോ വിമാനത്തിലോ അഹമ്മദാബാദിലെത്താൻ പദ്ധതിയിട്ടിരുന്നു. പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. തെക്ക് നിന്ന് വരുന്ന ട്രെയിനുകളുടെയും വിമാനങ്ങളുടെയും യാത്രക്കാരുടെ പട്ടിക വിശകലനം ചെയ്തു. ഇവർ നാലുപേരും ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇൻഡിഗോ വിമാനത്തിൽ ഒരേ പിഎൻആർ നമ്പറിൽ യാത്ര ചെയ്യുകയായിരുന്നു. സ്ഥിരീകരണത്തിനായി കൊളംബോയിലും പരിശോധന നടത്തി,” സഹായ് കൂട്ടിച്ചേർത്തു.

ശ്രീലങ്കയിൽ ചെന്നൈയിൽ നിന്നാണ് ഇവർ അഹമ്മദാബാദിലെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു. ഇവർ പാകിസ്ഥാനിലെ ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐപിഎല്‍ മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐഎസ് ഭീകരരായ നാലുപേര്‍ വിമാനത്താവളത്തില്‍നിന്ന് പിടിയിലാകുന്നത്. എന്നാല്‍, ഇവര്‍ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments