മോസ്കോ: ഉക്രയ്നുമായി സമാധാന ചർച്ചയ്ക്ക് പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയ്യാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. സമാധാന ചർച്ചകൾ യുഎസുമായി നടക്കുന്നുണ്ടെന്നും എന്നാൽ അമേരിക്ക ആഗ്രഹിക്കുന്നത് പോലെ അതിവേഗം പരിഹാരം ഉണ്ടാകില്ലായെന്നും ഉക്രയ്നിൽ ദുഷ്കരമാകും വിധം പ്രശ്നങ്ങൾ സങ്കീർണമാണെന്നും ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
ഉക്രയ്നുമായി സംഘർഷം അവസാനിപ്പിക്കുന്നതിനായി രാഷ്ട്രീയ, നയതന്ത്ര രീതികൾ ഉപയോഗിക്കുവാൻ പുടിൻ തയ്യാറെണെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.