ഇസ്ലാമാബാദ്: ജമ്മു കാശ്മീരിലെ പ ഹല്‍ഗാമിലെ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ബന്ധങ്ങളില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ പ്രകോപനവുമായി പാകിസ്ഥാന്‍ മന്ത്രിമാർ.
സിന്ധു നദിയില്‍ ഇന്ത്യ നിർമാണ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചാല്‍ ആക്രമണം നടത്തുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ പ്രകോപന പ്രതികരണം. സിന്ധു നദിയില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകളെ അധിനിവേശം എന്നാണ് പാക് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്.
സിന്ധു നദിയിലെ വെള്ളം നിയന്ത്രിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍, തീര്‍ച്ചയായും അതിനെ ശക്തമായി നേരിടും. ആയുധം പ്രയോഗിക്കുക മാത്രമല്ല ആക്രമണം, അതിന് നിരവധി മുഖങ്ങളുണ്ട്. വെള്ളം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുക എന്നത് ആ ആ മുഖങ്ങളില്‍ ഒന്നാണ്, ഇത്തരം ഒരു നടപടി ഉണ്ടായാല്‍ വിശപ്പും ദാഹവും മൂലമുള്ള മരണങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ നദിയില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ അത് തകര്‍ക്കും എന്നും അസിഫ് പറഞ്ഞു.
സിന്ധു നദീജല കരാര്‍ ലംഘനം എന്നത് ഇന്ത്യയ്ക്ക് എളുപ്പമല്ലെന്നും കരാറില്‍ പങ്കാളികളായ ലോക ബാങ്കിനെ ഉള്‍പ്പെടെ വിഷയം ചൂണ്ടിക്കാട്ടി സമീപിക്കും എന്നും ഖ്വാജ ആസിഫ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരേ പ്ര കോപനപരാമർശങ്ങളുമായി രംഗത്ത് എത്തുന്നത്.
.