വാഷിംഗ്ടൺ : നൂറിലധികം തവണ പാമ്പുകടിയേറ്റ അമേരിക്കൻ പൗരന്റെ രക്തത്തിൽ. നിന്ന് ഗവേഷകർ ആന്റിവെനം വികസിപ്പിച്ചെടുത്തു. അമേരിക്കൻ പൗരനായ തിമോത്തി ഫ്രീഡിയുടെ രക്‌തത്തിൽ നിന്നാണ് ഗവേഷകർ ആന്റിവെനം വികസിപ്പിച്ചു.
18 വർഷമായി പാമ്പുകൾക്കും ഇഴജന്തുകൾക്കുമൊപ്പം വസിക്കുന്ന ഫ്രീഡി, ശരീരത്തിൽ പാമ്പുകളെക്കൊണ്ടു കടിപ്പിച്ചും ഇവയുടെ വിഷം കുത്തിവച്ചും നടത്തിവന്ന പരീക്ഷണങ്ങളിലൂടെയാണ് ശരീരത്തിൽ ആന്റിബോഡി വികസിപ്പിച്ചെടുത്തതെന്ന് യുഎസിലെ വാക്‌സീൻ കമ്പനിയായ സെന്റിവാക്സിൻ്റെ സിഇഒ ജേക്കബ് ഗ്ലാൻവിൽ പറഞ്ഞു.