Sunday, June 1, 2025

HomeWorldEuropeബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതി: 5 പേർ അറസ്റ്റിൽ

ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതി: 5 പേർ അറസ്റ്റിൽ

spot_img
spot_img

ലണ്ടൻ: ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. ഭീകരവാദ ​ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന്  മെട്രോപൊളിറ്റൻ പൊലീസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സ്വിൻഡൺ, പടിഞ്ഞാറൻ ലണ്ടൻ, സ്റ്റോക്ക്പോർട്ട്, റോച്ച്ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ലണ്ടനിലെ ഇറാൻ എംബസി അറസ്റ്റിനോട് ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മെറ്റ് കൗണ്ടർ ടെററിസം കമാൻഡ് മേധാവി കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments