ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്ക് കൊടും ഭീകരന്‍ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ ഒരുപാട് നിരപരാധികളുടെ ജീവനെടുത്തതിന് പിന്നിലെ ഭീകരന്‍ മസൂദ് അസ്ഹറിന് ഇന്ത്യന്‍ തിരിച്ചടിയുടെ ഭാഗമായി കനത്ത ആഘാതമാണ് ഉണ്ടായത്.
ഭീകരകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഇയാളുടെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു. എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ടവരില്‍ മസൂദിന്റെ മൂത്ത സഹോദരിയും ഉള്‍പ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തില്‍ മസൂദ് അസ്ഹറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹര്‍ പ്രസ്താവനയിറക്കി.