ബിലെഫെൽഡ്: വടക്കുപടിഞ്ഞാറൻ ജർമൻ നഗരമായ ബീലെഫെൽഡിലുണ്ടായ കത്തിക്കുത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.നഗരത്തിലെ ഒരു ബാറിൽ ഞായറാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ആളുകൾ കൂട്ടമായി നിൽക്കവെ ബാറിനുള്ളിലേക്ക് എത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് കുത്തിയശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടു കയായിരുന്നു.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാ ണ്. അക്രമി ഉപേക്ഷിച്ചുപോയ ബാഗിൽനി ന്നു നിരവധി രേഖകളും ഒരു കുപ്പി ദ്രാവകവും കണ്ടെത്തി. പ്രതി 35 വയസ് തോന്നിക്കുന്ന സിറിയൻ അഭയാർഥിയാണെന്നും ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തിവരികയാണെന്നും അന്വേ ഷണ ഉദ്യോഗസ്ഥർ അറിയിച്ചു.