ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് അധികാര രാഷ്ട്രീയത്തില്‍ നിന്നും പുറത്തേയ്‌ക്കെന്നു സൂചന. യൂനിസ് രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നു. രാജ്യത്ത് ഉടന്‍ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളും സൈന്യവും രംഗത്തു വന്നതിനു പിന്നാലെയാണ് രാജി വാര്‍ത്ത പുറത്തു വരുന്നത്.
യൂനുസിനെ പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി നേതാവ് നഹീദ് ഇസ്ലാം ആണു രാജിവാര്‍ത്ത പു റത്തുവിട്ടത്. ജനങ്ങളാവശ്യപ്പെടുന്ന പരിഷ്‌കരണങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിപ്രായസമന്വയത്തിലെത്താന്‍ മടിക്കുന്ന സാഹചര്യത്തില്‍ രാജിവയ്ക്കാന്‍ ആലോചിക്കുന്ന തായി യൂനുസ് പറഞ്ഞുവെന്നാണ് നഹീദ് അ റിയിച്ചത്.
നഹീദിന്റെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) പരിഷ്‌കരണങ്ങള്‍ പൂര്‍ത്തിയായ ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍മതിയെന്ന അഭിപ്രായത്തിലാണ്. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി അധികാരത്തില്‍ തുടരണമെന്നു യൂനുസിനോട് ആവശ്യപ്പെടുവെന്നും നദീന്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യത്തുണ്ടായ ആഭ്യന്തര പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്കു പലായനം ചെയ്ത തിനെത്തുടര്‍ന്നാണ്, സമാധാന നൊബേല്‍ ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമാ യ പ്രഫ. യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ മു ഖ്യ ഉപദേഷ്ടാവ് എന്ന പദവിയില്‍ ബംഗ്ലാദേ ശിന്റെ ഭരണം ഏറ്റെടുക്കുന്നത്.
രാജ്യത്തിന്റെ വ്യവസ്ഥകള്‍ പൊളിച്ചെഴുതുമെന്നു വാഗ്ദാനം ചെയ്താണ് അദ്ദേഹം ഭര ണം തുടങ്ങിയതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായഭിന്നതയില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.