വാഷിംഗ്ടൺ: ചൈനീസ് കമ്പനികൾക്ക് അമേരിക്കൻ കമ്പനികളുടെ സേവനം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്.
ചൈനീസ് കമ്പനികൾക്ക്സെമിണ്ടക്ടറുകൾ ഡിസൈൻ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നൽകുന്ന അമേരിക്കൻ കമ്പനികൾ ആ നടപടി അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഉത്തരവിട്ടത്. അന്തർദേശിയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ കമ്പനികളോട് ചൈനക്ക് നൽകുന്ന സേവനം അവസാനിപ്പിക്കാൻ വാണിജ്യ വകുപ്പ് പറഞ്ഞതായാണ് റിപ്പോർട്ട്. കമ്പനികൾക്ക് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു.
ഇതിനിടെ, ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനയ്‌ക്കെതിരെ പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് തൊഴില്‍ മേഖലയെ, കാര്യമായി ബാധിച്ചുവെന്ന വാദങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.