വത്തിക്കാൻ സിറ്റി: അയ്യായിരം വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോ വീതം കോൺക്ലേവ് ബോണസ് പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ മാർപാപ്പറോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയ ങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന 5,000 ത്തോളം ജീവനക്കാർക്ക് ജൂണിലെ ശമ്പള ത്തിൽ ഈ തുക അധികമായി ലഭിക്കും.
മാർപാപ്പമാർ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കോൺക്ലേവ് ബോണസുകൾ വിത രണം ചെയ്യുന്ന പതിവുണ്ട്. ഒരു മാർപാപ്പയു ടെ മരണത്തെത്തുടർന്നുള്ള ആഴ്‌ചകളിൽ പു തിയ ഒരാളെ തെരഞ്ഞെടുക്കുന്നതുവരെ പല പ്പോഴും കൂടുതൽ സമയം ജോലി ചെയ്ത ജീ വനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്. ലെയോ മാർപാപ്പ നൽകു ന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്ര ശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓ ഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ലഭ്യമാകും.
2013ൽ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടു ക്കപ്പെട്ടപ്പോൾ പാരമ്പര്യമായി നൽകിവന്നിരു ന്ന “കോൺക്ലേവ് ബോണസ്’ താത്കാലികമാ യി നിർത്തിവച്ചിരുന്നു. പകരം, കൂടുതൽ ആ വശ്യമുള്ള പേപ്പൽ ചാരിറ്റികൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും ആ പണം നൽകുവാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.
2005ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയു ടെ മരണശേഷം അധിക ജോലികൾക്ക് ബെ നഡിക്ട് പതിനാലാമൻ മാർപാപ്പ തെരഞ്ഞെ ടുക്കപ്പെട്ടപ്പോൾ വത്തിക്കാൻ ജീവനക്കാർക്ക് 1,000 യൂറോയുടെ കോൺക്ലേവ് ബോണസ് അനുവദിച്ചിരുന്നു.