Sunday, June 1, 2025

HomeWorldഇന്ത്യയെ ചൈന വിരുദ്ധരാക്കാൻ  നാറ്റോ സഖ്യം ശ്രമിക്കുന്നതായി റഷ്യ

ഇന്ത്യയെ ചൈന വിരുദ്ധരാക്കാൻ  നാറ്റോ സഖ്യം ശ്രമിക്കുന്നതായി റഷ്യ

spot_img
spot_img

മോസ്കോ: ഇന്ത്യയെ ചൈന വിരുദ്ധരാക്കാൻ നാറ്റോ സഖ്യം ശ്രമിക്കുന്നതായി റഷ്യ. റഷ്യയിലെ പെർമിൽ നടന്ന യൂറേഷ്യയിലെ (യു റോപ്പും ഏഷ്യയും) സുരക്ഷയും സഹകരണ വും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ റഷ്യൻ വിദേശകാ ര്യ മന്ത്രി സെർജി ലാവ്റോവ് ആണ് ഇങ്ങനെ പ്രതികരിച്ചത്.

റഷ്യ-ഇന്ത്യ-ചൈന സഖ്യത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതായും  ലാവ്റോവ് പറഞ്ഞു. ഇന്ത്യയെ ചൈന വിരുദ്ധ ഗൂഢാലോചനയിൽ ഉൾപ്പെടുത്താൻ നാറ്റോ സഖ്യം പരസ്യമായി ശ്രമിക്കുകയാണ്.

. “മുൻ റഷ്യൻ പ്രധാനമന്ത്രി യെവ്ജെനി പ്രിമാകോവിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് സ്ഥാപിത മായ റഷ്യ, ഇന്ത്യ, ചൈന സഖ്യത്തിന്റെ പ്രവ ർത്തനം എത്രയുംവേഗം പുനരാരംഭിക്കാൻ ആ ഗ്രഹിക്കുന്നു.

മൂന്ന് രാജ്യങ്ങളുടെയും വിദേശ നയ തലവന്മാരു ടെയും സാമ്പത്തിക, വ്യാപാര ഏജൻസി തലവ ന്മാരുടെയും 20ലധികം യോഗം സഖ്യം നടത്തി യിട്ടുണ്ട്. ,അതി ർത്തിയിലെ സ്ഥിതി ലഘൂകരിക്കുന്നതിനെക്കു റിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയി ലെത്തിയിട്ടുണ്ട്. അതിനാൽ, സഖ്യം വീണ്ടും സ ജീവമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി  കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments