Saturday, December 21, 2024

HomeWorldഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നു സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ചു നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നെന്ന ഒമറിന്റെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ചു നാന്‍സി പെലോസി.

അമേരിക്ക ഇസ്രയേല്‍ തുടങ്ങിയ ജനാധിപത്യ രാഷ്ട്രങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഹമാസ്, താലിബാന്‍ തുടങ്ങിയ മിലിട്ടന്റ് ഓര്‍ഗനൈസേഷനുകളുമായി തുലനം ചെയ്തതാണു നാന്‍സി പെലോസിയെ പ്രകോപിപ്പിച്ചത്.മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ക്രൂരതകള്‍ക്കും അനീതിക്കും എതിരെ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു മിനിസോട്ടയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ്സ് അംഗം ഒമര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലികന് ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു.

ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറം ക്രൂരതകളാണ് അമേരിക്കയും ഹമാസും ഇസ്രായേലും അഫ്ഗാനിസ്ഥാനും താലിബാനും നടത്തുന്നതെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു. മിലിട്ടന്റ്, ടെററിസ്റ്റ് ഓര്‍ഗനൈസേഷനുകളെന്ന് അമേരിക്ക ലിസ്റ്റ് ചെയ്തതിരിക്കുന്ന ഹമാസും, താലാബാന്‍ എന്നീ സംഘടനകളുമായി അമേരിക്ക യിസ്രായേല്‍ രാഷ്ട്രങ്ങളെ കാണുന്ന ഒമറിന്റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഒമര്‍ വ്യാഴാഴ്ച (ജൂണ്‍ 10) നിഷേധകുറിപ്പിറക്കി താന്‍ അമേരിക്കയ്ക്കും ഇസ്രായേലിനും ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടെന്നാണ് അര്‍ഥമാക്കിയതെന്നു വിശദീകരിച്ചു. പെലോസി ഒമറിന്റെ വിശദീകരണത്തെ സ്വാഗതം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments