Thursday, December 26, 2024

HomeWorldആഗോളതലത്തില്‍ 700 ലേറെ മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യു.എസ്

ആഗോളതലത്തില്‍ 700 ലേറെ മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യു.എസ്

spot_img
spot_img

ആഗോളതലത്തില്‍ 700-ലധികം മങ്കി പോക്സ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍.

ആദ്യത്തെ 17 കേസുകളില്‍ 16 പുരുഷന്മാരും സ്വവര്‍ഗാനുരാഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മങ്കി പോക്സ് സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗം നാശം വിതച്ചിട്ടില്ലെന്നും യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

മങ്കി പോക്സ്ന് തീവ്രത കുറവാണെന്നാണ് യു.എസ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ചുണങ്ങ് പനി, വിറയല്‍, വേദന തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍.

മെയ് മുതലാണ് യൂറോപ്പില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. കാനഡയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 77 കേസുകളാണ്. സ്വവര്‍ഗാനുരാഗികളില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നില്ല. വ്രണമുള്ള ആളുകളില്‍ നിന്നോ സമ്ബര്‍ക്കത്തിലൂടെയോ രോഗം പകരാവുന്നതാണ്.

കുരങ്ങുപനിക്കുള്ള 1200 വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസിന്റെ ഗ്ലോബല്‍ ഹെല്‍ത്ത് സെക്യൂരിറ്റി ആന്‍ഡ് ബയോ ഡിഫന്‍സ് വിഭാഗത്തിന്റെ സീനിയര്‍ ഡയറക്ടര്‍ രാജ് പഞ്ചാബി പറഞ്ഞു. നിലവില്‍ രണ്ട് അംഗീകൃത വാക്‌സിനുകളാണുള്ളത് (ACAM2000, JYNNEOS ). വസൂരിക്കെതിരെ ആദ്യം വികസിപ്പിച്ചെടുത്ത വാക്‌സിനുകളാണിവ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments