ധാക്ക: ബംഗ്ലാദേശില്‍ കണ്ടെയ്നര്‍ ഡിപ്പോയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 35 പേര്‍ മരിക്കുകയും 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കണ്ടെയ്നറിലുണ്ടായ രാസപത്ഥാര്‍ഥങ്ങളുടെ സാന്നിധ്യമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രിയിലാണ് ചിറ്റാഗോങിലെ ബി.എം കണ്ടെയ്നര്‍ ഡിപ്പോയില്‍ തീപിടിത്തമുണ്ടായത്. 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 11.45 ന് ഉഗ്രസ്ഫോടനമുണ്ടായെന്നും അധികൃതര്‍ അറിയിച്ചു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.