മോസ്‌കോ: യുക്രൈന് കൂടുതല്‍ മിസൈലുകള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ചാല്‍ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന്മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് പുട്ടിന്‍.
കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈനിന് ലഭിച്ചാല്‍ ഇതുവരെ ആക്രമിച്ചിട്ടില്ലത്ത പ്രദേശത്തേക്ക് കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തും എന്നാണ് പുട്ടിന്‍ അറിയിച്ചിരിക്കുന്നത്. ഈ വിവരം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇനി ആക്രമണം നടത്തും എന്ന് പറയുന്ന പ്രദേശങ്ങളെ കുറിച്ച് പുടിന്‍ സൂചിപ്പിച്ചിട്ടില്ല.
അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം യുക്രൈനിന് നല്‍കാന്‍ യുഎസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്. 80 കിലോമീറ്റര്‍ ദൂരെവരെ സഞ്ചരിക്കുന്ന ഹിമാര്‍സ് മിസൈലുകളാണ് യുഎസ് യുക്രൈനിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് വലിയ പ്രത്യേകതയൊന്നും ഇല്ലെന്ന് പറഞ്ഞ പുട്ടിന്‍ ഇത് റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ക്ക് തുല്യമാണെന്നും കൂട്ടിച്ചേര്‍ത്തു.