സോണി കമ്ബനിയുടെ മുന്‍ സിഇഒ നോബുയുക്കി ഐഡെ (Nobuyuki Idei) അന്തരിച്ചു. 84 വയസ്സായിരുന്നു. ഡിജിറ്റല്‍, എന്റര്‍ടൈന്‍മെന്റ് രംഗങ്ങളിലെ സോണിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ച ആള്‍ കൂടിയാണ് അദ്ദേഹം.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1998 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് നോബുയുക്കി ഐഡെ സോണിയുടെ സിഇഒ ആയിരുന്നത്.
ഇന്റര്‍നെറ്റ് യുഗത്തിലേക്ക് സോണിയെ സജ്ജമാക്കുന്നതില്‍ ഐഡെയുടെ കാഴ്ചപ്പാടിനോട് താനും കമ്ബനിയും കടപ്പെട്ടിരിക്കുന്നുവെന്ന് സോണി ചീഫ് എക്‌സിക്യൂട്ടീവ് കെനിചിരോ യോഷിദ പറഞ്ഞു