സ്പെയിനിലെ മാഡ്രിഡില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി പങ്കെടുക്കും.
ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായി നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മിര്‍സിയ ജോനെ സ്ഥിരീകരിച്ചു.
പസഫിക് – ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നാറ്റോ പങ്കാളികള്‍ ആദ്യമായി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ജോനെ തന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.