മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ആരോഗ്യനില വളരെ മോശമെന്ന് സൂചന നല്‍കുന്ന വീഡിയോ പുറത്ത്.
വിറയ്ക്കുന്നത് മൂലം എഴുന്നേറ്റു നില്‍ക്കാന്‍ പോലും ബുദ്ധിട്ടുന്ന പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്രെംലിനില്‍ നടന്ന ഒരു അവാര്‍ഡ് വിതരണ പരിപാടിയുടെ വീഡിയോ ആണ് ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ റഷ്യന്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.
സിനിമാ നിര്‍മാതാവായ നികിത മിഖയ്‌ലോവിന് അവാര്‍ഡ് നല്‍കിയ ശേഷം മുന്നോട്ടും പിന്നോട്ടും ആടുന്ന പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 69 കാരനായ പുടിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ ഇത് ശക്തമായി. പുടിന് രക്താര്‍ബുദമാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എല്ലാ റിപ്പോര്‍ട്ടുകളും തള്ളിയ റഷ്യ പ്രസിഡന്റ് പൂര്‍ണ ആരോഗ്യവാനാണെന്നും അവകാശപ്പെട്ടിരുന്നു.