വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യുഎസിനു കൈമാറുന്നതിന് അനുമതി നല്‍കി യുകെ സര്‍ക്കാര്‍.സുപ്രീം കോടതി വരെ നീണ്ട ദീര്‍ഘമായ നിയമ പോരാട്ടങ്ങള്‍ക്കു ശേഷമാണ് യുകെയുടെ നയപരമായ നടപടി.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ യുദ്ധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് അസാന്‍ജെ യു കെ ജയിലില്‍ കഴിയുന്നത്.
യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ അസാന്‍ജെയെ കൈമാറാനുള്ള ഉത്തരവില്‍ ഒപ്പിട്ടു. അസാന്‍ജിന്റെ കൈമാറ്റത്തില്‍ നിയമ സംഘം എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞതിനാല്‍ നിയമ പോരാട്ടം വീണ്ടും ആരംഭിക്കുമെന്ന സൂചന. ‘ മജിസ്ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയ്ക്ക് ശേഷം, ജൂലിയന്‍ അസാന്‍ജിനെ യുഎസിലേക്ക് കൈമാറാന്‍ ജൂണ്‍ 17-ന് ഉത്തരവിട്ടു. അപ്പീല്‍ നല്‍കാനുള്ള 14 ദിവസത്തെ അവകാശം അസാന്‍ജിനുണ്ട്,’ യുകെ ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു.