Sunday, June 1, 2025

HomeWorldഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോക ബാങ്ക് തലവനായി ചുമതലയേറ്റു

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോക ബാങ്ക് തലവനായി ചുമതലയേറ്റു

spot_img
spot_img

വാഷിംഗ്ടണ്‍: ലോകബാങ്കിന്റെ പുതിയ തലവനായി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ അജയ് ബംഗ ചുമതലയേറ്റു. വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ചുമതലയേറ്റത്.

ഈ പദവിയിലെത്തുന്ന വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ് അജയ് ബംഗ. മെയ് മൂന്നിനാണ് ലോകബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അദ്ദേഹത്തെ ലോക ബാങ്ക് തലവനായി അദ്ദേഹത്തെ നിയമിച്ചത്. 63കാരനായ ബംഗ ലോകബാങ്കിന്റെ 14ാമത് പ്രസിഡന്റാണ്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

ഫെബ്രുവരി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയുടെ പേര് നാമനിര്‍ദേശം ചെയ്യുന്നത്. അജയ്ബംഗയെ ലോക ബാങ്ക് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായ ഒരു ലോകം സാധ്യമാക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ലോകബാങ്ക് ട്വീറ്റ് ചെയ്തു. ലോകബാങ്ക് ആസ്ഥാനത്തേക്ക് ബംഗ പ്രവേശിക്കുന്ന ചിത്രവും ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments