Sunday, September 8, 2024

HomeWorldഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അവതാര്‍ സിംഗ് ഖണ്ഡ അന്തരിച്ചു

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അവതാര്‍ സിംഗ് ഖണ്ഡ അന്തരിച്ചു

spot_img
spot_img

ലണ്ടന്‍: യു കെ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ തലവനും ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ സഹായിയുമായ അവതാര്‍ സിംഗ് ഖണ്ഡ അന്തരിച്ചു.

രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ 37 ദിവസം പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ അമൃത്പാല്‍ സിംഗിനെ സഹായിച്ച ആളാണ് ഖണ്ഡ.

ബര്‍മിംഗ്ഹാം സിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് മരണം. മാര്‍ച്ച്‌ 19 ന് ലണ്ടനിലെ യു കെ ഹൈക്കമ്മീഷന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞതിന് പിന്നിലെ സൂത്രധാരന്‍ ഇയാളായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ ഖണ്ഡയെയും മറ്റ് മൂന്ന് വിഘടനവാദികളെയും എന്‍ ഐ എ തിരിച്ചറിഞ്ഞിരുന്നു.

കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് കുല്‍വന്ത് സിംഗിന്റെ മകനാണ് ഖണ്ഡ. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവ്താറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സിഖ് യുവാക്കള്‍ക്ക് ബോംബ് നിര്‍മാണത്തെ കുറിച്ചും ഐ ഇ ഡികള്‍ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നല്‍കിയെന്നുമുള്ള ആരോപണം നിലനിന്നിരുന്നു.

2020 ജനുവരിയില്‍ പാകിസ്ഥാനില്‍ മുന്‍ മേധാവി ഹര്‍മീത് സിംഗ് കൊല്ലപ്പെട്ടതിന് ശേഷം രഞ്‌ജോദ് സിംഗ് എന്ന നാമത്തിലാണ് ഖണ്ഡ അറിയപ്പെട്ടത്. ദീപ് സിദ്ദുവിന്റെ മരണശേഷം വാരിസ് പഞ്ചാബ് ഡിയുടെ തലവനായി അമൃതപാല്‍ സിംഗിനെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളായിരുന്നു അവതാര്‍ സിംഗ് ഖണ്ഡ.

അതേസമയം, ഖണ്ഡ രക്തസാക്ഷിയാണെന്നും ഇന്ത്യന്‍ സുരക്ഷ എജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദിയെന്നും ഖാലിസ്ഥാന്‍ സംഘടനകള്‍ ആരോപിച്ചു. ഏപ്രിലില്‍ പൊലീസ് പിടികൂടിയ അമൃത്പാല്‍ സിംഗ് ദിബ്രുഗഢ് സെന്‍ട്രല്‍ ജയിലിലാണുള്ളത്. ദേശീയ സുരക്ഷ നിയമം ചുമത്തി അമൃത്പാല്‍ സിംഗിന്റെ എട്ടോളം അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച്‌ 18ന് ആണ് അമൃത്പാല്‍ സിംഗ് പൊലീസില്‍ നിന്ന് രക്ഷപ്പെടുന്നത്. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഖാലിസ്ഥാന്‍- പാകിസ്ഥാന്‍ ഏജന്റ് എന്നാണ് അമൃത്പാല്‍ സിംഗിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 2012 മുതല്‍ ദുബായില്‍ താമസിച്ചിരുന്ന അദ്ദേഹം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നോക്കി വരികയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments