Sunday, September 8, 2024

HomeWorldകുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു, 78 മൃതദേഹങ്ങള്‍ കണ്ടെടുത്തു

കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു, 78 മൃതദേഹങ്ങള്‍ കണ്ടെടുത്തു

spot_img
spot_img

ഏതന്‍സ്: ഗ്രീസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നൂറോളം പേരെ കാണാതായെന്ന് റിപ്പോര്‍ട്ട്.

കൂടാതെ 100ഓളം കുട്ടികള്‍ ബോട്ടിന്റെ ഹോള്‍ഡില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുമായി തിങ്ങിനിറഞ്ഞ മത്സ്യബന്ധന ബോട്ട് ഒരു ദിവസം മുമ്ബാണ് ഗ്രീക്ക് തീരത്ത് മുങ്ങിയത്.

രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 78 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 104 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ത്, സിറിയ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.

മധ്യ മെഡിറ്ററേനിയനില്‍ കടലില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ‘ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവര്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ്. ഇപ്പോഴും അവരുടെ ഞെട്ടല്‍ മാറിയിട്ടില്ല’, ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രതിനിധി ഇറാസ്മിയ റൗമാന പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments