Sunday, September 8, 2024

HomeWorldയു എസ് സന്ദര്‍ശനത്തിനു ശേഷം നരേന്ദ്ര മോദി ഈജിപ്തില്‍

യു എസ് സന്ദര്‍ശനത്തിനു ശേഷം നരേന്ദ്ര മോദി ഈജിപ്തില്‍

spot_img
spot_img

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെയ്‌റോ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്.

അമേരിക്കൻ സന്ദര്‍ശനത്തിനു ശേഷം എത്തിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. 26 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായും മറ്റു നേതാക്കളുമായും മോദി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ ഇരു നേതാക്കളും ചര്‍ച്ച നടത്തും.

ഈജിപ്ഷ്യൻ കാബിനറ്റിന്റെ ഇന്ത്യാ യൂനിറ്റുമായുള്ള ചര്‍ച്ചയിലും മോദി പങ്കെടുക്കും. ഗ്രാൻഡ് മുഫ്തി ഡോ. ശൗക്കി ഇബ്രാഹിം അബ്ദുല്‍കരീം അല്ലാമുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ ദാവൂദിബോറ വിഭാഗത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ച കെയ്‌റോയിലെ ചരിത്രപ്രസിദ്ധമായ അല്‍ ഹാകിം മസ്ജിദും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സന്ദര്‍ശിച്ച്‌ ഒന്നാം ലോകയുദ്ധത്തില്‍ ഈജിപ്തിനായി ജീവൻ ബലിയര്‍പ്പിച്ച ഇന്ത്യൻ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു അല്‍സീസി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments