Sunday, September 8, 2024

HomeWorldഈജിപ്തുമായി സുപ്രധാന കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ഈജിപ്തുമായി സുപ്രധാന കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

spot_img
spot_img

കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തി.

ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കരാറില്‍ ഇരുവരും ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊര്‍ജം എന്നിവ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള നടപടികളെ കുറിച്ച്‌ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ കുറിച്ച്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈജിപ്ത് പ്രസിഡന്റ് ഒരു കൂടിക്കാഴ്ച നടത്തി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, എന്നിവ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു’.ഇതുകൂടാതെ കൃഷി, പുരാവസ്തു എന്നീ മേഖലകളിലെ മൂന്ന് ധാരണാപത്രങ്ങളും ഒപ്പുവച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments