Sunday, September 8, 2024

HomeWorldപതിനേഴുകാരനെ പോലീസ് വെടിവെച്ച്‌ കൊന്നു; ഫ്രാന്‍സില്‍ കലാപം

പതിനേഴുകാരനെ പോലീസ് വെടിവെച്ച്‌ കൊന്നു; ഫ്രാന്‍സില്‍ കലാപം

spot_img
spot_img

പാരീസ്: പതിനേഴുകാരനെ പോലീസ് പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നതോടെ ഫ്രാന്‍സില്‍ കലാപം. പാരീസ് നഗരത്തില്‍ ജനക്കൂട്ടം തെരുവിലിറങ്ങിയിരിക്കുകയാണ്.

കാറുകളും, കെട്ടിടങ്ങളുമെല്ലാം അഗ്നിക്കിരയാക്കി. സെലിബ്രിറ്റികള്‍ അടക്കം പോലീസ് ക്രൂരതയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത ലംഘനത്തിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ വെടിവെച്ചത്.

ഈ കുട്ടി പോലീസ് ഓഫീസര്‍ക്ക് നേരെ കാറോടിച്ച്‌ വന്നതാണ് വെടിവെക്കാന്‍ കാരണമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ ഇതിന് പിന്നാലെ പുറത്തുവന്ന വീഡിയോ പോലീസ് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു.വീഡിയോയില്‍ രണ്ട് പോലീസുകാര്‍ കാറിനടുത്ത് നില്‍ക്കുന്നതാണ് ഉള്ളത്. ഡ്രൈവറായ കുട്ടിക്ക് നേരെ ഇതിലൊരാള്‍ തോക്കു ചൂണ്ടിയിട്ടുണ്ട്. ഇയാള്‍ വെടിവെക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയാണ്.

ഈ സമയത്താണ് കുട്ടി കാര്‍ ഓടിച്ച്‌ പോകാന്‍ നോക്കുന്നത്. തുടര്‍ന്ന് ഇയാള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം കൊല്ലപ്പെട്ടു. പാരിസിലെ നാന്റെരെയില്‍ രോഷാകുലരായ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. പടക്കങ്ങളും, കല്ലുകളും ഉപയോഗിച്ചായിരുന്നു പ്രതിഷേധക്കാര്‍ പോലീസിനെ നേരിട്ടത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത്. മാലിന്യക്കൂമ്ബാരങ്ങളിലെല്ലാം ഇവര്‍ തീയിട്ടു. കലാപം അതിവേഗം മറ്റിടങ്ങളിലേക്ക് പടരുന്നുണ്ട്. കഴിഞ്ഞ ദിവസം 31 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 40 കാറുകളാണ് കലാപകാരികള്‍ കത്തിച്ചത്.

അതേസമയം പതിനേഴുകാരനെ വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നരഹത്യക്കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരീസ് നഗരത്തിനും സമീപ പ്രദേശങ്ങളിലും രണ്ടായിരത്തോളം കലാപ പ്രതിരോധ സേനകളെ വിന്യസിച്ചിരിക്കുകയാണ്. പാരീസിന്റെ ദക്ഷിണ മേഖലയായ എസ്സോനിയില്‍ ഒരു സംഘം ആളുകള്‍ ബസ്സ് കത്തിച്ചു. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയ ശേഷമായിരുന്നു കത്തിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments