Saturday, September 7, 2024

HomeWorldഗസ്സക്കാരെ ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോര്‍ട്ട് പങ്കുവെച്ച മാധ്യമ പ്രവര്‍ത്തകയെ പിരിച്ചുവിട്ടു

ഗസ്സക്കാരെ ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോര്‍ട്ട് പങ്കുവെച്ച മാധ്യമ പ്രവര്‍ത്തകയെ പിരിച്ചുവിട്ടു

spot_img
spot_img

കാന്‍ബറ: ഗസ്സക്കാരെ ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന റിപ്പോര്‍ട്ട് എക്‌സില്‍ പങ്കുവെച്ച ആസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ആസ്‌ട്രേലിയ ഫെയര്‍ വര്‍ക്ക് റെഗുലേറ്റര്‍ കണ്ടെത്തി. ആസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ടിക്കുന്ന അന്റോനെറ്റ് ലാത്തൂഫ് എന്ന മാധ്യമപ്രവര്‍ത്തകയെയാണ് പിരിച്ചുവിട്ടത്.

ഇസ്രായേലിനെതിരായ റിപ്പോര്‍ട്ടിന്റെ പേരിലല്ല പിരിച്ചുവിട്ടതെന്ന മാധ്യമസ്ഥാപനത്തിന്റെ അവകാശവാദം ആസ്ട്രേലിയന്‍ ഫെയര്‍ വര്‍ക്ക് കമീഷന്‍ തള്ളിക്കളഞ്ഞു. ഗസ്സയിലെ ഫലസ്തീനികളെ ഇസ്രായേല്‍ സര്‍ക്കാര്‍ മനപൂര്‍വം പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടാണ് ലത്തൂഫ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കരാര്‍ കാലാവധി തികയുംമുമ്പ് ഡിസംബറില്‍ ഇവരെ ഒഴിവാക്കിയത്.

ലത്തൂഫിനെ പിരിച്ചുവിട്ടത് സംബന്ധിച്ച കേസ് കമീഷന്റെ അധികാരപരിധിയില്‍ വരില്ലെന്ന എ.ബി.സിയുടെ അവകാശവാദം നിലനില്‍ക്കില്ലെന്ന് 50 പേജുള്ള വിധി ന്യായത്തില്‍ പറഞ്ഞു. കേസ് തുടര്‍നടപടികള്‍ക്കായി ഫെഡറല്‍ കോടതിക്ക് കൈമാറുമെന്ന് അഭിഭാഷകന്‍ ജോഷ് ബോണ്‍സ്‌റ്റൈന്‍ അറിയിച്ചു.

കമീഷന്‍ വിധിക്ക് പിന്നാലെ, ഗസ്സയില്‍ഭക്ഷണം കിട്ടാതെ എല്ലുംതോലുുമായ പിഞ്ചുകുഞ്ഞിന്റെ ചിത്രം ഞായറാഴ്ച ലത്തൂഫ് എക്സില്‍ പോസ്റ്റ് ചെയ്തു. ”ഫലസ്തീനിയന്‍ കുട്ടികളെ ആസ്ട്രേലിയയുടെ സഖ്യകക്ഷി ബോധപൂര്‍വം പട്ടിണിക്കിട്ട് കൊല്ലുന്നു. ഞാന്‍ ഇത് പറഞ്ഞുകൊണ്ടേയിരിക്കും, ഞാന്‍ ഇത് ഷെയര്‍ ചെയ്തു കൊണ്ടേയിരിക്കും’ -എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments