Saturday, September 7, 2024

HomeWorldനെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തിൽ ചുട്ടെരിക്കണം’; ഐറിഷ് എം.പി

നെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തിൽ ചുട്ടെരിക്കണം’; ഐറിഷ് എം.പി

spot_img
spot_img

ഡബ്ലിൻ: ഫലസ്തീനിലെ സ്ത്രീക​ളെയും കുരുന്നുകളെയും ബോബിട്ട് കൊന്നുതീർക്കുന്ന ബിന്യമിൻ നെതന്യാഹുവിനെയും കൂട്ടാളികളെയും നരകത്തിൽ ചുട്ടെരിക്കണമെന്ന് ഐറിഷ് എം.പി തോമസ് ഗൗൾഡ്. ഐറിഷ് പാർലമെന്റിൽ നടത്തിയ വികാരനിർഭര പ്രസംഗത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

ഇത് കേവലം യുദ്ധക്കുറ്റകൃത്യമല്ല. അതീവ ഭയാനകമാണിത്. ഈ കൊടും​ക്രൂരതകൾ അരങ്ങേറുമ്പോഴും ഇസ്രായേൽ ​ജനത എന്തുചെയ്യുകയാണ്? അവർക്ക് ഹൃദയമുണ്ടോ​? അതല്ലേ കുഞ്ഞുങ്ങളോട് ഈ ക്രൂരതയൊക്ക പ്രവർത്തിക്കാൻ അവരുടെ ഭരണകൂടത്തെ അനുവദിക്കുന്നത്? എവിടെ ഇസ്രായേലികളുടെ മാനവികത? എത്രയോ ദശാബ്ദങ്ങളിൽ ജൂത ജനത അനുഭവിച്ചു. അതുതന്നെ അവരുടെ ഭരണകൂടം മറ്റൊരു ജനത​യുടെ നേരെ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അന്തർദേശീയ തലത്തിലുയരുന്ന പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനും പുല്ലുവില കൽപിച്ച് അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിലടക്കം ഇസ്രായേൽ ആക്രമണം തുടരുന്ന വേളയിൽ യൂറോപ്യൻ എം.പിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments