Saturday, September 7, 2024

HomeWorldറഫയില്‍നിന്ന് നാടുവിട്ടത് 10 ലക്ഷം ഫലസ്തീനികളെന്ന് യു.എന്‍ ഏജന്‍സി

റഫയില്‍നിന്ന് നാടുവിട്ടത് 10 ലക്ഷം ഫലസ്തീനികളെന്ന് യു.എന്‍ ഏജന്‍സി

spot_img
spot_img

റഫ: ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കരയിലും ആകാശത്തും ഇസ്രായേല്‍ സൈന്യം മഹാനാശം വിതച്ച തെക്കന്‍ ഗസ്സയിലെ റഫയില്‍നിന്ന് നാടുവിട്ടത് 10 ലക്ഷം ഫലസ്തീനികളെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി. റഫയില്‍ മേയ് ആദ്യത്തില്‍ ഇസ്രായേല്‍ സൈന്യം തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. 20 കിലോമീറ്റര്‍ അകലെ ഇസ്രായേല്‍ നിര്‍ദേശിച്ച പ്രദേശത്തും ഖാന്‍ യൂനിസിലുമായി ഈ 10 ലക്ഷം പേരും അഭയം തേടിയിട്ടുണ്ടെങ്കിലും അവിടങ്ങളിലെ ജീവിതസാഹചര്യങ്ങള്‍ വിവരണാതീതമാംവിധം ദുരന്തപൂര്‍ണമാണെന്ന് യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ഗസ്സയിലെ കെട്ടിടങ്ങളില്‍ പകുതിയിലേറെയും ഇതിനകം തകര്‍ക്കപ്പെട്ടതായി യു.എന്‍ സാറ്റലൈറ്റ് സെന്റര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 36,591 കെട്ടിടങ്ങള്‍ പൂര്‍ണമായും 16,513 എണ്ണം സിംഹഭാഗവും 47,368 എണ്ണം ഭാഗികമായും തകര്‍ക്കപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ര്‍ അല്‍ബലഹിലും വടക്കന്‍ ഗസ്സയിലെ ഗസ്സ സിറ്റിയിലുമാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയത്.

ഗസ്സയില്‍ വെടിനിര്‍ത്തലിന് നീക്കങ്ങള്‍ തകൃതിയാണെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രി വഴങ്ങാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്. ബന്ദി മോചനത്തിനായി മാത്രം വെടിനിര്‍ത്താമെന്നല്ലാതെ ശാശ്വത വെടിനിര്‍ത്തലില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments